മസ്‌കത്ത്: ഒമാനില്‍ ഇന്ന് 337 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് രോഗം ബാധിച്ച്‌ രാജ്യത്ത് പുതിയതായി ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 252 പേര്‍ കൂടി രോഗമുക്തരായി.

ഇതുവരെ 1,37,929 പേര്‍ക്കാണ് കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,29,543 പേരും രോഗമുക്തരായിട്ടുണ്ട്. 1544 പേരാണ് കൊറോണ വൈറസ് ബാധിച്ച്‌ രാജ്യത്ത് ആകെ മരിച്ചിരിക്കുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം രോഗമുക്തി നിരക്ക് 94 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുള്‍പ്പെടെ 141 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ഉള്ളത്. ഇവരില്‍ 42 പേരുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സ നല്‍കുകയാണ്.