എറണാകുളം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് യുണിടാക് എം.ഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്‌തു. കേസിലെ മറ്റു പ്രതികളുടെ ആവശ്യപ്രകാരം കോഴപ്പണം ഡോളറാക്കി നല്‍കിയത് സന്തോഷ് ഈപ്പനായിരുന്നുവെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ വിളിച്ചു വരുത്തി ഇന്ന് രാവിലെ മുതല്‍ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.