കൊ​ച്ചി: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍നിന്ന് സ​ലിം​കു​മാ​റി​നെ ഒ​ഴി​വാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ ക​മ​ല്‍. സ​ലി​മി​നെ ഒ​ഴി​വാ​ക്കി​യ​ത​ല്ല, വി​ളി​ക്കാ​ന്‍ വൈ​കി​യ​താ​ണെ​ന്നാ​ണ് ക​മ​ലി​ന്‍റെ വി​ശ​ദീ​ക​ര​ണം.

വി​വാ​ദം അ​നാ​വ​ശ്യ​മാ​ണ്. സ​ലിം​കു​മാ​റി​നെ പ​രി​പാ​ടി​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ല. ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യു​ണ്ട്. വി​ളി​ക്കാ​ന്‍ വൈ​കി​യ​തു മാ​ത്ര​മാ​ണ് കാ​ര​ണം. ഇ​തി​ല്‍ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​യെ​ങ്കി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യും ക​മ​ല്‍ പ​റ​ഞ്ഞു.