ഡോളര്‍ കടത്ത് കേസില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന് ജാമ്യം അനുവദിച്ചു. കര്‍ശന വ്യവസ്ഥകളോടെ ജാമ്യം നല്‍കാമെന്ന് കസ്റ്റംസ് അറിയിച്ചു.

വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ സന്തോഷ് ഈപ്പനെ കസ്റ്റംസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തതിന്
ശേഷമായിരുന്നു അറസ്റ്റ്.

ഡോളര്‍ കടത്ത് കേസില്‍ അഞ്ചാം പ്രതിയാണ് സന്തോഷ് ഈപ്പന്‍. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പന്‍ മറ്റു പ്രതികള്‍ക്ക് കമ്മീന്‍ തുക നല്‍കിയിരുന്നു. ഈ തുക ഡോളറാക്കി മാറ്റിയതിന് പിന്നില്‍ സന്തോഷ് ഈപ്പനാണെന്ന് കസ്റ്റംസ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.