ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പിന്നിട്ടു. രണ്ടര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധ മൂലം മരണമടഞ്ഞവരുടെ എണ്ണം 24.18 ലക്ഷമായി ഉയര്‍ന്നു.

യുഎസില്‍ രണ്ട് കോടി എണ്‍പത്തിമൂന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്. മരണസംഖ്യ അഞ്ച് ലക്ഷത്തോട് അടുത്തു. ഒരു കോടി എണ്‍പത്തിമൂന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1.09 കോടി പിന്നിട്ടു. 8,000ത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 1.34 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു.1.06 കോടി പേര്‍ രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരണമടഞ്ഞവരുടെ എണ്ണം 1.55 ലക്ഷമായി.

ബ്രസീലില്‍ തൊണ്ണൂറ്റിയെട്ട് ലക്ഷം വൈറസ് ബാധിതരാണ് ഉള്ളത്. 2.39 ലക്ഷം പേര്‍ മരിച്ചു. റഷ്യയും ബ്രിട്ടനുമാണ് തൊട്ടുപിന്നിലുള്ളത്. ഇരു രാജ്യങ്ങളിലും നാല്‍പത് ലക്ഷം വീതം കൊവിഡ് ബാധിതരാണ് ഉള്ളത്.