ഒരു ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവില്‍ നഷ്ടപ്പെട്ട സ്വരം തിരിച്ചുകിട്ടാനുള്ള ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് കാഴ്ചയില്ലാത്ത ഗായകന്‍. തെരുവില്‍ പാടി കിട്ടുന്ന വരുമാനം കൊണ്ട് വീടുപുലര്‍ത്തിയിരുന്ന ആളാണ് തിരുവല്ല കുറ്റൂരിലെ തറയില്‍പറമ്ബില്‍ പ്രശാന്ത് എന്ന ഗായകനും ഭാഗികമായി മാത്രം കാഴ്ചയുള്ള ഭാര്യ മഞ്ജുവും.

മറ്റാരും സഹായിക്കാനില്ലാത്ത പ്രശാന്തിനും കുടുംബത്തിനും ജീവിതം തിരിച്ചുപിടിക്കാന്‍ വേണ്ടത് കരുണയുള്ള കരങ്ങളുടെ താങ്ങാണ്.

ങ്ങനെയായിരുന്നില്ല പ്രശാന്ത് നേരത്തെപാടിയിരുന്നത്. ഇപ്പോള്‍ വ്യക്തമാകാത്ത സ്വരത്തില്‍ പാടുന്ന ഈ പാട്ടിന് സങ്കടങ്ങളുടെ പിന്നണിയുണ്ട്. തെരുവോരങ്ങളില്‍ പാടിയാണ് അന്ധനായ തിരുവല്ല കുറ്റൂര്‍ തെങ്ങേലി തറയില്‍പറമ്ബില്‍ പ്രശാന്തും ഭാഗികമായി കാഴ്ചയുള്ള ഭാര്യ മഞ്ജുവും ഉപജീവനത്തിനുള്ള വഴി കണ്ടെത്തിയിരുന്നത്.

പല്ലുവേദനയെത്തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലെ പിഴവാണ് പ്രശാന്തിന്‍റെ ജീവിതത്തിന്‍റെ താളം തെറ്റിച്ചത്.തെറ്റായ രോഗനിര്‍ണയവും ശസ്ത്രക്രിയയും നഷ്ടമാക്കിയത് പ്രശാന്തിന്‍റെ സ്വരവും സംഗീതവുമാണ്.

സര്‍ക്കാരില്‍നിന്ന് മാസംതോറും ലഭിക്കുന്ന 1500 രൂപയാണ് ഇവരുടെ ഏക വരുമാനം. കോവിഡ് കാലം തുടങ്ങിയതോടെ ജീവിതം തീര്‍ത്തും ദുരിതപൂര്‍ണമായി.

ഇപ്പോള്‍ ഏഴാം ക്ലാസില്‍പഠിക്കുന്ന മകള്‍ നിമിഷയ്ക്ക് ജനിച്ചപ്പോള്‍ കാഴ്ചശക്തിയുണ്ടായിരുന്നില്ല.പിന്നീട് ശസ്ത്രക്രിയയിലൂടെ കാഴ്ചകിട്ടി.ഒരു ശസ്ത്രക്രിയ നടത്തിയാല്‍ സ്വരം 95 ശതമാനവും വീണ്ടെടുക്കാനാവുമെന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

അതിനുള്ള പണം എങ്ങനെകണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് പ്രശാന്തും കുടുംബവും.കഴിഞ്ഞ ഒക്ടോബറില്‍ നിശ്ചയിച്ച ശസത്രക്രിയ പണമില്ലാത്തത്തിനാല്‍ നീളുകയാണ്.

നഷ്ടമായ സംഗീതവും ജീവിതവും വീണ്ടെടുക്കാന്‍ സുമനസുകളുടെ കനിവ് തേടുകയാണ് പ്രശാന്തും കുടുംബവും

അക്കൗണ്ട് വിവരങ്ങള്‍

——————————

പേര്-പ്രശാന്ത്. A.T

അക്കൗണ്ട് നമ്ബര്‍- 67022586161

IFSE CODE-SBIN 0070359

SBI തിരുമൂലപുരം ബ്രാഞ്ച്

ഫോണ്‍- 9496431422