ഹൈദരാബാദ്: ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു ഗോപിചന്ദ് അക്കാദമിയിലെ പരിശീലനം മതിയാക്കുന്നു. ടോക്യോ ഒളിമ്ബിക്‌സ് ലക്ഷ്യം വെച്ച് താരം പരിശീലനം ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേയ്ക്ക് മാറ്റി.
ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലായിരിക്കും ഇനിമുതല്‍ താരം പരിശീലനം നടത്തുക. ടോക്യോ ഒളിമ്ബിക്‌സിലെ ബാഡ്മിന്റണ്‍ കോര്‍ട്ടുമായി ഏറെ സാദൃശ്യമുള്ളതുകൊണ്ടാണ് പരിശീലനത്തിന് ഗച്ചിബൗളി തിരഞ്ഞെടുത്തതെന്ന് സിന്ധു പറഞ്ഞു. ഗോപിചന്ദ് അക്കാദമിക്ക് അടുത്താണ് ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയം.
പുല്ലേല ഗോപിചന്ദിന്റെ കീഴില്‍ ഗോപിചന്ദ് അക്കാദമിയിലൂടെയാണ് സിന്ധു മികച്ച താരമായി വളര്‍ന്നത്. ഗോപിചന്ദുമായി യാതൊരു പ്രശ്‌നവുമില്ലെന്നും കോര്‍ട്ടിലെ സാദശ്യം കൊണ്ട് മാത്രമാണ് ഗച്ചിബൗളിയിലേക്ക് മാറുന്നതെന്നും സിന്ധു വ്യക്തമാക്കി.