ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് . ഫെബ്രുവരി 19 ന് ആമസോണ്‍ പ്രൈം വഴിയാണ് ചിത്രം പുറത്തിറങ്ങുന്നത്. റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, പുതിയ ടീസറും താരം പുറത്തുവിട്ടിരുന്നു.

റിലീസിന് മുന്നോടിയായി ട്വിറ്ററില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന തിരക്കിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍. #AskMohanlal എന്ന ഹാഷ്ടാഗിലാണ് ചോദ്യങ്ങള്‍ ചോദിക്കേണ്ടത്. ഇതിനകം നിരവധി ചോദ്യങ്ങളുമായി ആരാധകര്‍ എത്തിയിട്ടുണ്ട്. ഇതിനെല്ലാം രസകരമായ മറുപടികളാണ് താരം നല്‍കുന്നത്.

ഒടിടി റിലീസിന് ശേഷം ദൃശ്യം 2 തിയേറ്റര്‍ റിലീസ് ഉണ്ടാകുമോ എന്നാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്. ഇതിന് മറുപടിയായി സാധ്യതയുണ്ടെന്നാണ് മോഹന്‍ലാല്‍ മറുപടി നല്‍കിയിരിക്കുന്നത്.

ലാലേട്ടന്റെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ ഏതാണെന്നാണ് മറ്റൊരു ആരാധകന്റെ ചോദ്യം. ഇതിന് മറുപടിയായി ബോബനും മോളിയും എന്ന് മറുപടിയും മോഹന്‍ലാല്‍ നല്‍കി. മറ്റൊരു രസകരമായ ചോദ്യം ഇങ്ങനെയാണ്, ‘ലാലേട്ടാ, ഇനി എത്ര കുത്തേണ്ടി വരും?’ ഇതിന് മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെ, “അപ്പം തിന്നാ പോരേ, കുഴി എണ്ണണോ?”