സീരിയല്‍ താരം റബേക്ക സന്തോഷും സംവിധായകന്‍ ശ്രീജിത്ത് വിജയനും വിവാഹിതരാവുന്നു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.

ഫെബ്രുവരി 14ന് വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നു. നടന്മാരായ കുഞ്ചാക്കോ ബോബന്‍, ബിബിന്‍ ജോര്‍ജ്, മുന്ന, രമേഷ് പിഷാരടി. വിവേക് ​ഗോപന്‍, സംവിധായകന്‍ അജയ് വാസുദേവ് തുടങ്ങി സിനിമാ സീരിയല്‍ രം​ഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

മിനിസ്ക്രീന്‍ പരമ്ബരകളിലൂടെയാണ് ശ്രദ്ധ നേടിയ റെബേക്ക തൃശൂര്‍ സ്വദേശിനിയാണ്. കുഞ്ചാക്കോ ബോബന്‍ നായകനനായെത്തിയ കുട്ടനാടന്‍ മാര്‍പാപ്പയിലൂടെ സംവിധാനരംഗത്തെത്തിയ ആളാണ് ശ്രീജിത്ത്. ബിബിന്‍ ജോര്‍ജിനെ നായകനാക്കി മാര്‍ഗംകളി എന്നൊരു ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.