അര്‍ജന്റീന മുന്‍ പ്രസിഡന്റ് കാര്‍ലോസ് മെനം അന്തരിച്ചു. 90 വയസ്സായിരുന്നു. ഏറെക്കാലമായി ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടുവന്ന കാര്ലോസിെന്റ വിയോഗ വിവരം പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
1989 മുതല്‍ പത്തു വര്‍ഷത്തെ ഭരണശേഷം അഴിമതികളുടെയും വിവാദങ്ങളുടെയും മാറാപ്പുകളുമായാണ് സ്ഥാനമൊഴിഞ്ഞത്.സ്വകാര്യവല്‍ക്കരണവും പുത്തന്‍ സാമ്ബത്തികപരിഷ്കാരങ്ങളും വഴി രാജ്യാന്തരവിപണിയുടെ കയ്യടി നേടിയെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ പരിഷ്കാരങ്ങള്‍ രാജ്യത്തെ സാമ്ബത്തികത്തകര്‍ച്ചയിലേക്കു നയിച്ചു എന്ന പഴികേട്ടു.
സിറിയയില്‍നിന്ന് കുടിയേറിയ കുടുംബത്തില്‍ പിറന്ന കാര്‍ലോസ് 1950കളിലാണ് പെറോണിസ്റ്റ് പാര്‍ട്ടിയില്‍ സജീവമാകുന്നത്. 1973 മുതല്‍ മൂന്നു വര്‍ഷം ലാ റിയോജ ഗവര്‍ണര്‍പദം അലങ്കരിച്ച ഇദ്ദേഹം 76ലെ പട്ടാള അട്ടിമറിയെത്തുടര്‍ന്ന് പിടിയിലാവുകയും അഞ്ചു വര്‍ഷം തടവില്‍ കഴിയുകയും ചെയ്തു.