തിരുവനന്തപുരം: കേരളത്തില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 10,03,867 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. പുതുതായി 4,612 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 63,000ത്തിന് മുകളിലായി തുടരുകയാണ്.

63,484 പേരാണ് വിവിധ ജില്ലകളില്‍ ചികിത്സയിലുള്ളത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,48,669 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,38,545 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,124 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

1237 പേരെയാണ് ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കേരളത്തില്‍ ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 4000ത്തിലേയ്ക്ക് അടുക്കുകയാണ്. നിലവില്‍ 3,985 പേരാണ് രോഗം ബാധിച്ച്‌ മരിച്ചത്.