വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയം. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇപ്പോള്‍ ചിത്രത്തിന്‍റെ ചെന്നൈ ഷെഡ്യൂള്‍ വിനീത് ശ്രീനിവാസന്‍ പൂര്‍ത്തിയാക്കി. സിനിമയുടെ 95% ഷൂട്ടിംഗ് പൂര്‍ത്തിയായതായി വിണ്ണേത് അറിയിച്ചു. ബാക്കിഉള്ള 5% മാര്‍ച്ചില്‍ ചിത്രീകരിക്കണം ആരംഭിക്കും .

ചിത്രത്തിലൂടെ മലയാളത്തിലെ വമ്പന്‍ ബാനര്‍ ആയ മെരിലാന്‍ഡ് നാല്‍പ്പതു വര്‍ഷത്തിന് ശേഷം വീണ്ടും സിനിമ നിര്‍മ്മാണത്തിലേക്ക് തിരിച്ചെത്തുകയാണ്. മെരിലാന്‍ഡ് കുടുംബത്തിലെ പുതിയ നിര്‍മ്മാതാവ് ആയ വിശാഖ് സുബ്രമണ്യം ആണ് ചിത്രം നിര്‍മിക്കുന്നത്. ദര്‍ശന രാജേന്ദ്രനും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കും.