ഖത്തറില്‍ ഇന്നും നാനൂറിനു മുകളില്‍ പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇന്ന് 440 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 399 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 41 പേര്‍ രാജ്യത്തിന് പുറത്തു നിന്നും എത്തിയവരാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 177 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി 148,314 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 8,675 പേരാണ്. 588 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 99 പേര്‍ ഗുരുതരാവസ്ഥയിലാണ്.