ചെന്നൈ : ഹിന്ദു മതത്തിന്റെ മഹത്വം ആളുകളിലേക്ക് എത്തിക്കാന്‍ പുതിയ പ്രചാരണ പരിപാടിക്ക് തുടക്കമിട്ട് തിരുമല തിരുപ്പതി ദേവസ്ഥാനം. ഗുഡിക്കോ ഗോമാതാ എന്ന പേരിലാണ് പുതിയ പരിപാടി ആരംഭിച്ചിരിക്കുന്നത്. ക്ഷേത്രങ്ങള്‍ക്ക് പശുക്കളെയും, വസ്ത്രങ്ങളും ധാനം ചെയ്യുന്നതാണ് പരിപാടി.

കാഞ്ചി പോണ്ടിഫ് വിജയേന്ദ്ര സരസ്വതി സ്വാമി ശങ്കരാചാര്യയാണ് വിശ്വാസികള്‍ക്കിടയില്‍ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. എട്ട് ജോഡി പശുക്കള്‍, പശുക്കിടാവുകള്‍, വസ്ത്രങ്ങള്‍ എന്നിവ അദ്ദേഹം വിവിധ ക്ഷേത്രങ്ങള്‍ക്ക് കൈമാറി. സനാതന ഹിന്ദു ധര്‍മ്മം ആളുകളിലേക്ക് എത്തിക്കുകയാണ് പ്രചാരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്വാമി ശങ്കരാചാര്യ പറഞ്ഞു.

ഹിന്ദു മതത്തിന്റെ മഹത്വം ആളുകളിലേക്ക് എത്തിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളിലാണ് സ്വാമി ശങ്കരാചാര്യ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ചെന്നൈയിലെ ടി നഗറില്‍ അദ്ദേഹം പത്മാവതി ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.