ദോഹ: കോവിഡ് ബാധിച്ചവര്‍ ശാരീരിക വ്യായാമങ്ങളില്‍ ഏര്‍പ്പെടരുതെന്ന് ഖത്തറിലെ ആരോഗ്യ വിദഗ്ധന്‍ ഡോ. സലാം സുറാബ് ഖത്തര്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു
കോവിഡ് ബാധിച്ചിട്ടുള്ളവരുടെ ശ്വാസകോശം, ഹൃദയം, വൃക്കകള്‍ എന്നിവ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കില്ലെന്നും ശാരീരികമായി കഠിനമായ വ്യായാമ മുറകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ശരീരത്തിലെ എല്ലാ ഭാഗങ്ങളും എല്ലാ ശക്തിയോടും കൂടി ഏകോപിപ്പിക്കുകയും ശരീരത്തിന്റെ സമ്ബൂര്‍ണമായ ശ്രദ്ധയും ആവശ്യമാണ് .വ്യായാമം മൂലം ശരീരത്തിലെ ഊര്‍ജം നഷ്ടപ്പെടുകയും ഇക്കാരണത്താല്‍ കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കാതെ വരുകയും ചെയ്യും എന്ന് ഡോ. അല്‍ സുറാബ് പറഞ്ഞു.
കൂടാതെ കോവിഡ് ബാധിച്ചാല്‍ നന്നായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്യണം എന്ന് ഡോ. അല്‍ സുറാബ് പറഞ്ഞു.