ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 257 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി രാജ്യത്ത് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രാജ്യത്ത് ഇന്ന് 274 പേരാണ് വൈറസില്‍ നിന്നും രോഗമുക്തി നേടിയത്. പുതിയ റിപ്പോര്‍ട്ടോടു കൂടി രാജ്യത്തെ ആകെ രോഗമുക്തി കേസുകളുടെ എണ്ണം 128,617 ആയി. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 153 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 104 പേര്‍ വിദേശത്ത് നിന്നും മടങ്ങിയെത്തിവരാണ്.രാജ്യത്ത് നിലവില്‍ 2842 പേര്‍ ചികിത്സയിലാണ്. 40 പേരാണ് ഐ.സി.യുവിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്ന് പേരെയാണ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.