അഹമ്മദാബാദ്: പ്രണയ ദിനത്തില്‍ പലരും ഇഷ്ട്ങ്ങള്‍ തുറന്ന് പറയുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യുന്നത് പതിവാണ്. എന്നാല്‍ വ്യത്യസ്തമായൊരു പ്രണയ സമ്മാനമാണ് ഭാര്യയ്ക്ക് അഹമ്മദാബാദ് സ്വദേശിയായ ഒരു ഭര്‍ത്താവ് നല്‍കിയിരിക്കുന്നത്. സ്വന്തം വൃക്കയാണ് ഭാര്യക്ക് ഭര്‍ത്താവ് സമ്മാനമായി നല്‍കിയിരിക്കുന്നത്. 23-ാം വിവാഹ വാര്‍ഷികത്തിലാണ് പ്രണയസമ്മാനമായി വ‍ൃക്കദാനം ചെയ്യുന്നതെന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.

വൃക്കകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ 3 വര്‍ഷമായി മരുന്നുകള്‍ കൊണ്ട് മാത്രം ജീവക്കുന്ന ഭാര്യയ്ക്കാണ് ഭര്‍ത്താവ് വൃക്കദാനം ചെയ്യുന്നത്. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഞായറാഴ്ച നടത്തുമെന്നും അഹമ്മദാബാദിലെ ഡോ. സിദ്ധാര്‍ത്ഥ മവാനി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.ഭാര്യയുടെ വേദന കണ്ടാണ് വൃക്ക ദാനം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഭര്‍ത്താവ് വിനോദ് പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി എന്റെ ഭാര്യ രോഗബാധിതനാണ്, ഒരു മാസം മുമ്ബാണ് ഡയാലിസിസ് നടത്തിയത്. അവള്‍ക്ക് 44 വയസ്സായി. പങ്കാളിയെ ബഹുമാനിക്കുകയും ആവശ്യമുള്ളപ്പോള്‍ പരസ്പരം സഹായിക്കുകയും വേണമെന്ന സന്ദേശം നല്‍കുകയാണ് ലക്ഷ്യമെന്നും വിനോദ് വ്യക്തമാക്കി.