ജപ്പാനില്‍ വന്‍ ഭൂചലനം. ശനിയാഴ്ച രാത്രി 11.08 നാണ് ജപ്പാന്റെ വടക്കന്‍ തീരത്ത് റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.ടോക്യോയെ കൂടാതെ തൊഹോകു മേഖലയിലെ മിയാഗി, ഫുകുഷിമ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മിയാഗി, ഫുകുഷിമ എന്നിവിടങ്ങളില്‍ അനുഭവപ്പെട്ട ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഭൂചലനമാണിതെന്ന് ജാപ്പനീസ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കനത്ത ഭൂചലനമാണെങ്കിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. നാശനഷ്ടങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ജപ്പാനിലെ മെയിന്‍ലാന്‍റ് പൊലീസ് അറിയിച്ചു.