വാഷിങ്​ടണ്‍: രാഷ്​ട്രീയ യാത്ര തുടങ്ങിയി​േട്ടയുള്ളുവെന്ന്​ യു.എസ്​ മുന്‍ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​. ഇംപീച്ച്‌​മെന്‍റ്​ പ്രമേയം സെനറ്റില്‍ പരാജയപ്പെട്ടതിന്​ പിന്നാലെയാണ്​ ഡോണള്‍ഡ്​ ട്രംപിന്‍റെ പ്രതികരണം.

അമേരിക്കയെ വീണ്ടും മികച്ചതാക്കാനുള്ള ചരിത്രപരവും ദേശസ്​നേഹത്തിലൂന്നിയുള്ളതുമായ ഞങ്ങളുടെ പോരാട്ടം തുടങ്ങിയി​േട്ടയുള്ളുവെന്ന്​ ട്രംപ്​ പറഞ്ഞു. ഇനിയും ഒരുപാട്​ ജോലി ബാക്കിയുണ്ട്​. പരിധികളില്ലാത്ത അമേരിക്കയെ സൃഷ്​ടിക്കുന്നതിനുള്ള പോരാട്ടമാണിതെന്നും ട്രംപ്​ വ്യക്​തമാക്കി.

ട്രംപിനെ ഇംപീച്ച്‌​ ചെയ്യാനുള്ള പ്രമേയം സെനറ്റില്‍ പരാജയപ്പെട്ടിരുന്നു. 100 അംഗങ്ങളുള്ള സെനറ്റില്‍ 57 പേര്‍ പ്രമേയത്തെ അനുകൂലിച്ചിരുന്നു. എന്നാല്‍, മൂന്നില്‍ രണ്ട്​ ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ പ്രമേയം പരാജയപ്പെട്ടു.