അ​മേ​രി​ക്ക​യി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച​ത് 75,000ലേ​റെ​പ്പേ​ര്‍​ക്ക്. ടെ​ക്സ​സ്, ക​ലി​ഫോ​ര്‍​ണി​യ, ഫ്ളോ​റി​ഡ, ന്യൂ​യോ​ര്‍​ക്ക്, ഇ​ല്ലി​നോ​യി​സ്, ജോ​ര്‍​ജി​യ, നോ​ര്‍​ത്ത ക​രോ​ലി​ന, ടെ​ന്നി​സി, അ​രി​സോ​ണ, ന്യൂ​ജ​ഴ്സി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധ​യി​ല്‍ മു​ന്നി​ലു​ള്ള​ത്

രാ​ജ്യ​ത്ത് ഇ​തു​വ​രെ 9,038,030 പേ​ര്‍ വൈ​റ​സ് ബാ​ധി​ത​രാ​യി. പു​തി​യ​താ​യി 1,039 പേ​ര്‍​കൂ​ടി മ​ര​ണ​മ​ട​ഞ്ഞ​തോ​ടെ ആ​കെ മ​ര​ണ സം​ഖ്യ 232,084 ആ​യി ഉ​യ​ര്‍​ന്നു.5,877,964 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 2,927,982 പേ​രാ​ണ് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 16,761 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. 135,424,933 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.