തിരുവനന്തപുരം :നിയമന വിവാദത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരുന്നു. തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരാനിരിക്കെ പ്രശ്‌ന പരിഹാരം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ത്ഥികള്‍.

അതേസമയം ഇരുപതാം തീയതിക്കുള്ളില്‍ തീരുമാനം ആയില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. കുടുംബാംഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയുള്ള സമരത്തിനാണ് എല്‍ജിഎസ് റാങ്ക് ഹോള്‍ഡേസ് ഇന്ന് നേതൃത്വം നല്‍കുക.