കോ​ട്ട​യം: ഇ​ട​തു നേ​താ​ക്ക​ള്‍​ക്കെ​തി​രെ വിമര്‍ശനവുമായി മാണി സി കാപ്പന്‍. വാ​ പോ​യ കോ​ടാ​ലിയാണ് എം.​എം.​മ​ണിയെന്ന് അദ്ദേഹം പറഞ്ഞു. എം എം മണിയുടെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് താന്‍ വി​ല കൊടുക്കുന്നില്ലെന്നും കാപ്പന്‍ പറഞ്ഞു. മ​ണി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ളു​൦ വ​ണ്‍,ടു,​ത്രീ എ​ന്ന് പ​റ​യു​ന്ന പോ​ലെ​യാ​ണെന്ന് അദ്ദേഹം പറഞ്ഞു.

പാ​ലാ​യി​ലെ ജ​ന​ങ്ങ​ള്‍ ജോ​സ് കെ.​മാ​ണി​ക്ക് മറുപടി നല്‍കുമെന്നും ആരുടെ ഭാഗത്ത് നിന്നാണ് ചതി ഉണ്ടായതെന്നും നാട്ടുകാര്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യി​ല്‍ യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​യാ​യി പങ്കെടുത്താണ് അദ്ദേഹം യുഡിഎഫ് പ്രവേശനം ഔദ്യോഗികമാക്കുന്നത്. മാണി സി കാപ്പന്‍ അണികള്‍ക്കൊപ്പം കേരള യാത്ര പാലായില്‍ എത്തുമ്ബോള്‍ യുഡിഎഫിന്‍്റെ ഭാഗമാകും. കാപ്പന്‍ വിഭാഗത്തിന്റെ റാലി ഇന്ന് 9:30ന് ആര്‍വി പാര്‍ക്കില്‍ നിന്ന് ആരംഭിക്കും.