ഐ ലീഗിലെ മികച്ച ഫോം റിയല്‍ കാശ്മീര്‍ തുടരുകയാണ്‌. ഇന്ന് നെറോകയെ നേരിട്ട റിയല്‍ കാശ്മീര്‍ ഗോള്‍ മഴക്ക് ഒടുവില്‍ വിജയം സ്വന്തമാക്കി. ഏഴു ഗോള്‍ പിറന്ന മത്സരത്തില്‍ 4-3 എന്ന സ്കോറിനായിരുന്നു കാശ്മീരിന്റെ വിജയം. ലുക്മാന്റെ ഹാട്രിക്കാണ് അവരിടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത്. മത്സരത്തിന്റെ 9ആം മിനുട്ടില്‍ തന്നെ ഗോള്‍ വേട്ട തുടരാന്‍ ലുക്മാനായി. ഒരു ഹെഡറിലൂടെ ആയിരുന്നു ലിക്മാന്‍ ഗോള്‍.

24ആം മിനുട്ടില്‍ ഒരു പെനാള്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ച്‌ ലുക്മാന്‍ സ്കോര്‍ 2-0 എന്നാക്കി. ഇതിനു ശേഷമാണ് നെറോക പ്രതികരിക്കാന്‍ തുടങ്ങിയത്. 29 മിനുട്ടില്‍ കിയതമ്ബ ഒരു ഗോള്‍ നെരോകയ്ക്ക് വേണ്ടി മടക്കി. പിന്നാലെ റോബേര്‍ട്സണിലൂടെ കാശ്മീരിന്റെ മൂന്നാം ഗോള്‍ വന്നു. 35 മിനുട്ടില്‍ സ്കോര്‍ 3-1. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്ബ് ലുങ്ഡിം നെരോകയുടെ രണ്ടാം ഗോള്‍ നേടി.

ആദ്യ പകുതി 3-2 എന്ന രീതിയില്‍ അവസാനിച്ചു. 57ആം മിനുട്ടില്‍ സിങ്സിറ്റ് നെരോകയ്ക്ക് മൂന്നാം ഗോള്‍ നല്‍കി. അങ്ങനെ സ്കോര്‍ 3-3 എന്നായി. പക്ഷെ ലുക്മാന്‍ ഒരിക്കല്‍ കൂടെ നെരോകയുടെ വില്ലനായി എത്തി. 62ആം മിനുട്ടിലെ ഹാട്രിക്ക് തികച്ച ലുക്മാന്റെ ഗോള്‍ കളിയിലെ വിജയ ഗോളായി മാറി. ഈ വിജയം കാശ്മീരിനെ 13 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തിച്ചു.