ഉത്തരാഖണ്ഡ് ദുരന്തത്തില്‍പെട്ടവരെ കണ്ടെത്താന്‍ എട്ടാം ദിവസവും ശ്രമം തുടരുന്നു. തുളയ്ക്കാനായ തുരങ്കത്തിലൂടെ ക്യാമറ ഇറക്കി അകത്ത് പരിശോധന നടത്താനാണ് രക്ഷാപ്രവര്‍ത്തകരുടെ നീക്കം. ഇതിനുശേഷം രക്ഷാപ്രവര്‍ത്തകരെ ഇറക്കി തൊഴിലാളികള്‍ക്കായി തുരങ്കത്തിനകത്ത് തെരച്ചില്‍ നടത്തും.

തപോവന്‍ തുരങ്കത്തില്‍ 8 മീറ്ററോളം തുളയ്ക്കാനായെന്നാണ് സേന പറയുന്നത്. ചെളി ഉറച്ചു തുടങ്ങിയതിനാല്‍ അത് നീക്കം ചെയ്യാന്‍ കുറച്ചുകൂടി എളുപ്പമായി തുടങ്ങിയെന്ന ശുഭപ്രതീക്ഷയും രക്ഷാ പ്രവര്‍ത്തകര്‍ നടത്തി. പ്രദേശത്ത് താമസി ച്ചിരുന്ന അമ്ബത് കുടുംബങ്ങളെന്നും പ്രദേശത്തെ പ്രളയത്തെ ഭയപ്പെട്ടിരുന്ന വരാണെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് പറഞ്ഞു. ഇവരെയെല്ലാം പുനരധി വസിപ്പിക്കാന്‍ തീരുമാനമെടുത്തതായി സിംഗ് അറിയിച്ചു.