20 വർഷങ്ങൾക്ക് മുമ്പ് ഗ്ലിറ്റർ എന്ന പേരിൽ ആൻ്റി ക്രാഫ്റ്റ് എംeബ്രായഡറി വർക്കുകൾ ചെയ്തു നല്കുന്ന ഒരു സ്ഥാപനത്തിലൂടെയായിരുന്നു ശ്രീമതി സ്മിത തങ്കത്തിൻ്റെ ബിസ്സിനസ്സ് ലോകത്തിലേക്കുള്ള കാൽവയ്പ്പ്. കേരളത്തിൽ ആദ്യമായി എംബ്രോയഡറിയിൽ ആപ്ലിക്ക് വർക്കുകൾ പരിചയപ്പെടുത്തിയത് സ്മിത തങ്കമാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം ആപ്ലിക്ക് എംബ്രായഡറിയുടെ വലിയ എക്സിബിഷനകളും സംഘടിപ്പിച്ചിട്ടുണ്ട്. കോറോണ മഹാമാരിയുടെ കാലത്ത് ബിസിനസ്സിൽ ഇടിവ് സംഭവിച്ചപ്പോൾ തോറ്റ് പിൻമാറാൻ സ്മിത തങ്കം തയ്യാറായിരുന്നില്ല. ദീർഘനാളായി തൻ്റെ കൂടെയുള്ള തൊഴിലാളികൾക്ക് അതിജീവനത്തിനായി അലങ്കാര മത്സ്യ വിപണനത്തിൻ്റെ പുതിയൊരു മാർഗ്ഗം കാട്ടിക്കൊടുക്കുകയായിരുന്നു സ്മിത.

ഇന്ന് തിരുവല്ല ടൗണിന് സമീപമുള്ള ( കിഴക്കൻ മുത്തൂർ ) ഫിഷ് & പെറ്റ്സ് എന്ന സ്ഥാപനം അലങ്കാര മത്സ്യ വിപണ രംഗത്ത് സമീപ ജില്ലകളിലെ ഏറ്റവും വലിയ സ്ഥാപനമാണ്. ഹോൾസെയിലായും റീട്ടെയിലായും അലങ്കാര മത്സ്യങ്ങൾ ഇവിടെ നിന്ന് ലഭിക്കും. വൈവിധ്യമാർന്ന നൂറോളം വിവിധ തരം അലങ്കാര മത്സ്യങ്ങളുടെയും പെറ്റ്സിൻ്റെയും വലിയ ഒരു ശേഖരം ഇന്നിവിടെയുണ്ട്. 4000 രൂപ മുതൽ 50000 രൂപ വരെ വിലയുള്ള വിവിധ തരം ഫിഷ്ടാങ്കുകൾ , അലങ്കാര മത്സ്യങ്ങൾക്കും വളർത്ത് മൃഗങ്ങൾക്കും ആവശ്യമായ പോഷക സമ്പന്നമായ ഭക്ഷണം ,മറ്റ് എല്ലാ അനുബന്ധ ഉപകരണങ്ങളും ഇവിടെ ലഭ്യമാണ്. അലങ്കാര മത്സ്യ വിപണിയിലെ താരമായ “കോയി കാർപ്പിൻ്റെ ” വൻ ശേഖരമാണ് ഇവിടെയുള്ളത്. വീടുകളിലും സ്ഥാപനങ്ങളിലും ആകർഷണീയമായ രീതിയിൽ പരിചയ സമ്പന്നരായ ഇവിടുത്തെ ജോലിക്കാരുടെ നേതൃത്വത്തിൽ നിങ്ങളുടെ ഭവനങ്ങൾക്ക് മോടി കൂട്ടുവാൻ ഹൗസ് ഗാർഡനിംഗ്‌ ചെയ്തു നല്കുന്നതിന് ഒപ്പം ഫിഷ് ടാങ്കുകളും കുളങ്ങളും നിർമ്മിച്ചു നല്കുന്നുണ്ട്.

കൂടാതെ ഒരു വീക്കെണ്ട് കിച്ചണും ശ്രീമതി സ്മിത നടത്തുന്നുണ്ട്. സ്വാദിഷ്ഠമായ വിവിധ തരം അച്ചാറുകൾ , മോമോസ്, കട്ലൈറ്റുകൾ എന്നിവ ഇവിടെ നിന്നും ലഭ്യമാണ്. തിരുവല്ലയിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്കായി ഹോം സ്റ്റെ സൗകര്യവും ഇതിനൊട് സമീപം ഒരുക്കിയിട്ടുണ്ട്. വിവിധ സാമൂഹ്യ സംഘടനകളിലും സജീവ സാന്നിധ്യമാണ് ശ്രീമതി സ്മിത തങ്കം.

നിങ്ങൾക്കും വീട്ടിലിരുന്ന് അലങ്കാര മത്സ്യങ്ങളുടെയും വളർത്തുമൃഗങ്ങളുടെയും വിപണനത്തിലൂടെ ഒരു വരുമാനമാർഗ്ഗം കണ്ടെത്തുവാൻ താത്പര്യമുണ്ടെങ്കിൽ അതിനു വേണ്ട എല്ലാ സഹായങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും നല്കുവാൻ ശ്രീമതി സ്മിത തങ്കം തയ്യാറാണ്.
വിളിക്കേണ്ട നമ്പർ 9447150258 .