കോട്ടയം : കോണ്‍ഗ്രസിന് 15 വര്‍ഷത്തിനുശേഷം തിരികെ ലഭിക്കുന്ന കാഞ്ഞിരപ്പള്ളി മണ്്ഡലത്തില്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ സിബി ചേനപ്പാടിക്ക് സ്ഥാനാർത്ഥി പട്ടികയിൽ പ്രഥമ പരിഗണന. കാഞ്ഞിരപ്പള്ളി സ്വദേശിയായ സിബിയുടെ സംഘടനാ പാരമ്പര്യവും സമര്‍പ്പണവും അഭിഭാഷകനെന്ന നിലയിലുളള വിപുലമായ ബന്ധങ്ങളുമാണ് അനുകൂല ഘടകമായത്. കൂടാതെ ക്രൈസ്തവ സഭകൾക്കും എല്ലാ സമുദായ സംഘടനകൾക്കും പ്രിയങ്കരനാണ്. . വളരെ സൗമ്യമായ വ്യക്തിത്വത്തിനുടമയായ സിബിയെ നേരത്തെ തന്നെ കാഞ്ഞിരപ്പള്ളി- ചങ്ങനാശേരി രൂപതകള്‍ സ്ഥാനാര്‍ഥിയാക്കുന്നതിന് അനൗപചാരിക കൂടിക്കാഴ്ച്ചകളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മുന്നില്‍ മുന്നോട്ടുവച്ച പേരാണ്.
കാഞ്ഞിരപ്പള്ളി മണ്ഡലം കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നായിരുന്നു. യുഡിഎഫ് ചായ്‌വുളള മണ്ഡലം. 2011 ല്‍ വാഴൂര്‍ മണ്ഡലം കാഞ്ഞിരപ്പള്ളിയില്‍ ലയിച്ചു. അന്ന് യുഡിഎഫിലായിരുന്ന കേരള കോണ്‍ഗ്രസ് എമ്മിനാണ് ഈ സീറ്റ് നല്‍കിയിരുന്നത്. കേരള കോണ്‍ഗ്രസ് എം വിട്ടതോടെ കാഞ്ഞിരപ്പളളിയില്‍ വെന്നിക്കൊടി പാറിക്കാന്‍ പറ്റിയ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് തേടുകയായിരുന്നു. താരിഖ് അന്‍വറുമായുളള ആശയവിനിമയത്തില്‍ കാഞ്ഞിരപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആദ്യ പരിഗണന നല്‍കിയതും സിബിയുടെ പേരായിരുന്നു.
മൂന്നുപതിറ്റാണ്ടായി പേരെടുത്ത ക്രിമിനല്‍ അഭിഭാഷകനായ സിബി ചേനപ്പാടി കേരളത്തെ പിടിച്ചുകുലുക്കിയ ഒട്ടേറെ കേസുകളില്‍ നിയമ പോരാട്ടം നടത്തി. പ്രവീണ്‍ വധക്കേസില്‍ പ്രത്യേക പ്രോസിക്യൂട്ടറായിരുന്നു. മന്ത്രി എംഎം മണിയുടെ വണ്‍ ടൂ ത്രി മണര്‍കാട് പ്രസംഗത്തിലെ അഞ്ചേരി ബേബി വധക്കേസിലും പ്രത്യേക പ്രോസിക്യൂട്ടറാണ്.
കാഞ്ഞിരപ്പള്ളിയിലെ സംഘടനാ രംഗത്തുളള പരിചയവും സിബിക്കു മുതല്‍കൂട്ടാണ് . സെന്റ് ഡൊമിനിക്ക് കോളജിലെ കെഎസ് യു യൂണിറ്റ് പ്രസിഡന്റായി വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ സംഘടനാ രംഗത്ത് വന്ന സിബി സ്‌കൂള്‍ വിദ്യാഭ്യാസവും കാഞ്ഞിരപ്പള്ളിയിലായിരുന്നു. കെഎസ യു താലൂക്ക് സെക്രട്ടറി, ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ഡിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി പബ്ലിസിറ്റ കമ്മറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. കാത്തോലിക്കാ സഭയുടെ കേസുകളിലും സിബിയുടെ സേവനം തേടാറുണ്ട്.
സിപിഐക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലം കൂടിയാണ് കാഞ്ഞിരപ്പള്ളി.
കേരള കോൺഗ്രസ് (ജോസ്) വിഭാഗത്തിന് എൽഡിഎഫിൽ മുന്തിയ പരിഗണന ലഭിക്കുന്നത് മുന്നണിയിലെ മറ്റു ഘടകകക്ഷികളെ അലോസരപ്പെടുത്തിയിട്ടുണ്ട്. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് വിഭാഗത്തിന് നൽകിയത് സിപിഎയെയും എൻസിപിയെയും ചൊടിപ്പിച്ചിട്ടുണ്ട്. ലോക്താന്ത്രിക് ജനതാദൾ പരസ്യമായി തന്നെ തങ്ങളുടെ എതിർപ്പ് രേഖപ്പെടുത്തി കഴിഞ്ഞു.
സിപിഐക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് കാഞ്ഞിരപ്പളളിയുടെ ഭാഗമായി മാറിയ പഴയ വാഴൂർ മണ്ഡലത്തിൻ്റെ പ്രദേശങ്ങൾ. എല്ലാ വാർഡുകളിലും സിപിഐക്ക് വ്യക്തമായ അടിത്തറയുണ്ട്. ഈ വോട്ടുകൾ തങ്ങളുടെ സ്ഥിരം എതിരാളിയായിരുന്ന ജയരാജിന് ലഭിക്കുമോ എന്ന് ജോസ് വിഭാഗത്തിന് കടുത്ത ആശങ്കയുണ്ട്.മന്ധലത്തിലെ നൃനപക്ഷങ്ങളുടെ നിലപാട് ജയ പരാജയങ്ങളെ നിർണയിക്കുന്ന പ്രധാന ഘടകമാണ്.കോൺഗ്രസിന് മന്ധലം ലഭിക്കുന്നത് പ്രവർത്തകരെ ആവേശഭരിതരാക്കുന്നുണ്ട്.