ഇന്ത്യയുടെ അന്തകനെന്ന് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച്‌ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. അമ്മയും മകനും പാര്‍ട്ടി നടത്തുകയും മകളും മരുമകനും സ്വത്ത് കൈകാര്യം ചെയ്യുകയാണ് എന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. പ്രസ്താവനയ്ക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. കോണ്‍ഗ്രസ് എംപിമാര്‍ അവകാശലംഘനത്തിന് ധനമന്ത്രിക്ക് എതിരെ നോട്ടിസ് നല്‍കി.

രാഹുലിന്റെ ‘നമ്മള്‍ രണ്ട്, നമ്മുടെ രണ്ട്’ പരാമര്‍ശത്തിനാണ് ബജറ്റ് ചര്‍ച്ചയില്‍ നിര്‍മലാ സീതാരാമന്‍ മറുപടി പറഞ്ഞത്. ‘നമ്മള്‍ രണ്ട്, നമ്മുടെ രണ്ട് എന്നതിന്റെ അര്‍ത്ഥം, രണ്ട് പേര്‍ പാര്‍ട്ടി നടത്തുന്നു. മറ്റു രണ്ട് പേര്‍- മകളും മരുമകളും അവരെ നോക്കുന്നു എന്നാണ്’ എന്ന് ധനമന്ത്രി പരിഹസിച്ചു.
അന്‍പത് ലക്ഷം തെരുവുകച്ചവടക്കാര്‍ക്കാണ് നാം 10000 രൂപ വച്ച്‌ നല്‍കിയത്. അവര്‍ ആരുടെയും ഉറ്റമിത്രമല്ല’. കോര്‍പറേറ്റ് സുഹൃത്തുക്കള്‍ ജനം നിരാകരിച്ച ഒരു പാര്‍ട്ടിയുടെ നിഴലില്‍ ഒളിച്ചിരിക്കുകയാണെന്നും അവര്‍ ടെണ്ടറുകളില്ലാതെയാണ് തുറമുഖങ്ങള്‍ സ്വകാര്യ കമ്ബനികള്‍ക്ക് കൈമാറിയതെന്നും മന്ത്രി ആരോപിച്ചു.