ദുബായ്: യുഎഇയില്‍ കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകള്‍ മാര്‍ച്ച്‌ 31 വരെ നീട്ടി. കാലാവധി കഴിഞ്ഞ വിസക്കാര്‍ എമിഗ്രേഷന്‍ വെബ്സൈറ്റില്‍ പരിശോധിച്ചപ്പോഴാണ് കാലാവധി നീട്ടിക്കിട്ടിയതായി അറിഞ്ഞത്. ഡിസംബറില്‍ വിസ തീര്‍ന്നവരുടെ കാലാവധിയും ഇത്തരത്തില്‍ നീട്ടിയതായി അറിയുന്നു. പക്ഷെ ഇത് സംബന്ധിച്ച്‌ ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.

കാലാവധി നീട്ടിയാല്‍ യു.എ.ഇയില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് അത് വലിയൊരു ആശ്വാസ മാവും. പലരും വിസ കഴിഞ്ഞും ഇവിടെ തുടരുകയാണ്. അടുത്ത ദിവസങ്ങളില്‍ തന്നെ വിസ കാലാവധി കഴിയുന്നവരുമുണ്ട് . വിസ കാലാവധി കഴിഞ്ഞിട്ടും യുഎഇയില്‍ തുടര്‍ന്നാല്‍ വന്‍ തുക പിഴ അടക്കേണ്ടി വരും. സൗദി വിമാന വിലക്ക് അനിശ്ചിതമായി നീട്ടിയത് മൂലം എത്ര ദിവസം ഇവിടെ തങ്ങേണ്ടി വരുമെന്ന ആശങ്കയിലാണ് പ്രവാസികള്‍ ഇവിടെ കഴിയുന്നത്.