ഡെപ്യൂട്ടി പ്രസ് സെക്രട്ടറി മാധ്യമപ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തിയതിന് വൈറ്റ്ഹൗസ് സസ്‌പെന്‍ഡ് ചെയ്ത്. പ്രസ് സെക്രട്ടറി ജെന്‍ പാസകിയാണ് ടി. ജെ ഡക്‌ലോയെ സസ്‌പെന്‍ഡ് ചെയ്ത വിവരം അറിയിച്ചത്. ഒരാഴ്ചത്തേയ്ക്കാണ് നടപടി.
ഒരു മാധ്യമപ്രവര്‍ത്തകയുമായുള്ള ഡക്‌ലോയുടെ പ്രണയബന്ധത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പൊളിറ്റികോയുടെ വനിതാ റിപ്പോര്‍ട്ടറെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോപണം. വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ അവരെ തകര്‍ത്തുകളയുമെന്നും ഡക്‌ലോ പറഞ്ഞതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകയോട് ഡക്‌ലോ ക്ഷമാപണം നടത്തിയിരുന്നതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ പാസ്‌കി പറഞ്ഞു. അദ്ദേഹത്തെ ഇനിമുതല്‍ പൊളിറ്റികോയുടെ റിപ്പോര്‍ട്ടര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ജെന്‍ പാസ്‌കി വ്യക്തമാക്കി.