നെടുമങ്ങാട് : നഗരസഭയുടെ പൊതുശ്മശാനത്തില്‍ ശവസംസ്കാരത്തിനിടെ പൊട്ടിത്തെറി. ഗ്യാസ് അടുപ്പില്‍ നിന്നുണ്ടായ പൊട്ടിത്തെറിയില്‍ ജീവനക്കാരനും മരിച്ചയാളുടെ ബന്ധുക്കളും ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു. വെള്ളിയാഴ്ച വൈകീട്ടോടെ കല്ലമ്ബാറയിലെ ശാന്തിതീരത്തിലാണ് സംഭവം.
കല്ലയം സ്വദേശി രാമചന്ദ്രന്റെ മൃതദേഹം സംസ്കരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ശാന്തിതീരത്തിലെ താത്‌കാലിക ജീവനക്കാരനായ റൊമേഷിനാണ് ഗുരുതരമായി പൊള്ളലേറ്റത്. അന്തിമോപചാരച്ചടങ്ങുകള്‍ കഴിഞ്ഞ് ബന്ധുക്കള്‍ പുറത്തേക്കിറങ്ങിയ ശേഷം മൃതശരീരം ഗ്യാസ് അടുപ്പിലേക്കു മാറ്റിയ ശേഷം ജീവനക്കാര്‍ ഗ്യാസ് പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങവേയാണ് വന്‍ സ്ഫോടനത്തോടെ പൊട്ടിത്തെറിയുണ്ടായത്.