കൊച്ചി: ചൂടുപിടിക്കുമ്ബോള്‍, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പിന്തുണയുമായി കേരളത്തിലും പ്രചാരണ ബോര്‍ഡ്. ക്രിസ്ത്യന്‍ അസോസിയേഷന് ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (സിഎഎസ്എ) കേരളഘടകത്തിന്റെ നേതൃത്വത്തിലാണ് കൊച്ചി നഗരത്തിലെ തിരക്കേറിയ ജോസ് ജംഗ്ഷനില്‍ കൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. കണ്ണായ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ബോര്‍ഡ് ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു. സംഘടനയുടെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും വിമര്‍ശനങ്ങളുയരുന്നുണ്ട്. അതേസമയം ട്രംപിനെ പിന്തുണച്ചതിന് കടുത്ത അസഭ്യവര്‍ഷവും ഭീഷണിയും ബന്ധപ്പെട്ടവര്‍ക്ക് ലഭിക്കുന്നുണ്ട്.
– ഡൊണാള്‍ഡ് ട്രംപിനെ പിന്തുണക്കാന്‍ നിരവധി കാരണങ്ങളുണ്ടെന്നാണ് സിഎഎസ്എ സംസ്ഥാന പ്രസിഡന്റ് കെവിന് പീറ്റര്‍ പറയുന്നത്. ഭീകരവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചപ്പോഴും ട്രംപിന്റെ ഭരണകാലത്ത് യുദ്ധങ്ങളൊന്നും ഉണ്ടായിട്ടില്ല. ചൈന വിഷയം കൈകാര്യം ചെയ്തതും ഉത്തരകൊറിയയുമായി ബന്ധംസ്ഥാപിച്ചതും പ്രശംസനീയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ, ട്രംപും രാജ്യത്തിന്റെ ക്ഷേമത്തിന് പ്രാധാന്യം നല്‍കുന്നുവെന്നും അദ്ദേഹം പറയുന്നു. ഡെക്കാണ് ക്രോണിക്കിള്‍ ആണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
–
അമേരിക്കന്‍ പൗരത്വമുള്ള എല്ലാ മലയാളികളും ട്രംപിന് അനുകൂലമായി വോട്ട് ചെയ്യണമെന്നും സിഎഎസ്എ അഭ്യര്‍ത്ഥിക്കുന്നു. പ്രചാരണ ബോര്‍ഡ് സ്ഥാപിച്ചത് കൂടാതെ, സോഷ്യല്‍ മീഡിയവഴിയും സംഘടന ട്രംപിനായി ക്യാംപയിന് നടത്തുന്നുണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്. ട്രംപിനെ പിന്തുണക്കുന്നതുകൊണ്ട് അസഭ്യവര്‍ഷവും ഭീഷണികളും ലഭിക്കുന്നുണ്ടെന്നും കെവിന് പീറ്റര്‍ പറയുന്നു.
‘പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഇന്ത്യയെ ശക്തമായി പിന്തുണയ്ക്കുന്നവരാണ്’ എന്ന തലക്കെട്ടോടെയാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ‘ഭീകരവാദത്തിനെതിരായ നിങ്ങളുടെ നടപടികളിലൂടെ ലോകത്തിനാകെ നേട്ടമുണ്ടായി. അറബ് രാജ്യങ്ങളെയും ഇസ്രായേലിനെയും നിങ്ങള്‍ സുഹൃത്തുകളാക്കി. അമേരിക്കയെ വീണ്ടും മഹത്തരമാക്കുക. തകര്‍പ്പന്‍ വിജയം ഞങ്ങള്‍ നേരുന്നു!’.- എന്നും ബോര്‍ഡില്‍ കുറിച്ചിരിക്കുന്നു. സാമൂഹിക വിഷയങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളിലെയും അംഗങ്ങളെ ഉള്‍പ്പെടുത്തി സിഎഎസ്എ എന്ന സംഘടന രൂപീകരിച്ചത്.