മാനന്തവാടി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് മാവോവാദി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തലപ്പുഴ ചുങ്കം കാപ്പിക്കളം അണക്കെട്ടിന് സമീപം വെള്ളിയാഴ്ച രാത്രി 7.30 ഓടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
ഒരു സ്ത്രീ ഉള്‍പ്പെടെയുള്ള നാലംഗ സംഘം തുപ്പാടന്‍ സിദ്ദീഖിെന്റ വീട്ടു ചുമരില്‍ പോസ്റ്റര്‍ പതിക്കുകയും ലഘുലേഖകള്‍ വിതറി മുദ്രാവാക്യം വിളിച്ച് കാട്ടിലേക്ക് മടങ്ങുകയുമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
കബനി ദളത്തിെന്റ പേരിലുള്ള പോസ്റ്ററില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കാര്‍ഷിക ബില്‍ പിന്‍വലിക്കുക തുടങ്ങിയ വാചകങ്ങളാണ് ഉള്ളത്. ഇത് രണ്ടാം തവണയാണ് മാവോവാദികള്‍ ഇവിടെ എത്തുന്നത്. വിവരമറിഞ്ഞ് തലപ്പുഴ പൊലീസെത്തി നാട്ടുകാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.