കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 2020_2021 വർഷത്തെ കെട്ടിട നികുതി യ്ക്ക് പുറമെ പിഴ പലിശ ഈടാക്കുന്നത് കോവിഡ് സാഹചര്യത്തിൽ ഒഴിവാക്കും എന്ന് സർക്കാർ ഉത്തരവ് ഉണ്ടായിട്ടും പല ഗ്രാമപഞ്ചായത്ത്കളും മുനിസിപ്പാലിറ്റി കളുംപിഴപലിശ ഈടാക്കുന്നതിന് ഡിമാന്റ് നോട്ടീസ് നൽകി യത് പിൻവലിക്കണമെന്ന്. അഡ്വ.വിനോ വാഴയ്ക്കൻെറ അദ്ധ്യക്ഷതയിൽ ചേർന്ന സേവ് കേരള ഫോറം സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ജനറൽ സെക്രട്ടറി അനിൽകുമാർ മുളളനളയ്ക്കൽ, ശശികുട്ടൻ വാകത്താനം, ഷാജി തോമസ് എന്നിവർ പ്രസംഗിച്ചു.