കൊ​ച്ചി: യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ കേ​ര​ള ബാ​ങ്ക് പി​രി​ച്ചു​വി​ടു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് ചെ​ന്നി​ത്ത​ല ന​യം വ്യ​ക്ത​മാ​ക്കി​യ​ത്.
സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളെ ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണ​ത്തി​ന് പി​ന്നി​ല്‍. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഒ​ന്നും പാ​ലി​ക്കാ​തെ​യാ​ണ് കേ​ര​ള ബാ​ങ്ക് രൂ​പീ​ക​രി​ച്ച​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി.