മു​ന്ന​ണി മാ​റ്റം സം​ബ​ന്ധി​ച്ച്‌ കേ​ന്ദ്ര നേ​തൃ​ത്വ​വു​മാ​യി ഇ​നി ച​ര്‍​ച്ച​യി​ല്ലെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ. എന്‍.സി.പി ഇടതുമുന്നണി വിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേശീയ നേതൃത്വം ഇന്ന് നിലപാട് പ്രഖ്യാപിക്കുമെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. ഡല്‍ഹിയില്‍ പ്രഫുല്‍ പട്ടേലുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടി. പി പീതാംബരനും മാണി സി. കാപ്പനും.
പാര്‍ട്ടിയോട് ഇടതുമുന്നണി നീതി കാണിച്ചില്ലെന്ന് ദേശീയ നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞതായും എം.എല്‍.എ മാണി സി. കാപ്പന്‍ പറഞ്ഞു. ശരദ് പവാറുമായി വൈകീട്ട് ചേരുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മുന്നണി മാറ്റം സംബന്ധിച്ച കാര്യങ്ങള്‍ പ്രഫുല്‍ പട്ടേല്‍ പ്രഖ്യാപിക്കും. അന്തിമ തീരുമാനം വരുന്നതിനായി കാത്തിരിക്കുകയാണ് കേരളത്തിലെ എന്‍.സി.പി നേതൃത്വം. ഇനി ചര്‍ച്ചയില്ലെന്നും തീരുമാനം മാത്രമേ ഉള്ളുവെന്നും കാപ്പന്‍ പറഞ്ഞു.
ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര ഞാ​യ​റാ​ഴ്ച പാ​ലാ​യി​ല്‍ എ​ത്തു​ന്ന​തി​ന് മു​ന്‍​പ് തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കാ​പ്പ​ന്‍ കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു. കേ​ന്ദ്ര നേ​തൃ​ത്വം അ​നു​കൂ​ല നി​ല​പാ​ട് എ​ടു​ത്താ​ലും ഇ​ല്ലെ​ങ്കി​ലും ഞാ​യ​റാ​ഴ്ച പാ​ലാ​യി​ല്‍ എ​ത്തു​ന്ന ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യി​ലൂ​ടെ കാ​പ്പ​ന്‍ യു​ഡി​എ​ഫ് പ്ര​വേ​ശ​നം ന​ട​ത്തും.