തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​രി​ന്‍റെ പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ങ്ങ​ളി​ലും കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ മാ​ര്‍​ക്ക് ദാ​ന വി​വാ​ദ​ത്തി​ലും അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കെഎസ്‌യു ​പ്ര​വ​ര്‍​ത്ത​ക​ര്‍ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.

സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​എം.​അ​ഭി​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ സെ​ക്ര​ട്ട​റി​യേ​റ്റി​ന്‍റെ ര​ണ്ടാം ഗേ​റ്റി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന പോ​ലീ​സ് ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് പോ​കാ​ന്‍ ശ്ര​മി​ച്ച​താ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ബാ​രി​ക്കേ​ഡി​ന് മു​ക​ളി​ലൂ​ടെ സെ​ക്ര​ട്ട​റി​യേ​റ്റ് വ​ള​പ്പി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പി​ന്നാ​ലെ പോ​ലീ​സി​ന് നേ​രെ തി​രി​ഞ്ഞ പ്ര​തി​ഷേ​ധ​ക്കാ​ര്‍ പോ​ലീ​സി​നേ നേ​രെ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി.