ചെന്നൈ: തമിഴ്‍നാട്ടിലെ ശിവകാശിലെ ഒരു പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി. ശിവകാശിയില്‍ സാത്തൂരിലാണ് സംഭവം. അപകടത്തില്‍ 14 പേര്‍ മരിച്ചതായാനി റിപ്പോര്‍ട്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഇന്ന് 12 മണിയോടെയായിരുന്നു അപകടം. മരണസംഘ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദുരന്തത്തിന്റെ ആഘാതം എത്രത്തോളം ആണെന്ന് വ്യക്തമല്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്ത് ഏറ്റിയിട്ടുണ്ട്.