കൊച്ചി, ഫെബ്രുവരി 12, 2021: ലോകത്തെ മൂന്നാമത്തെ വലിയ ട്രാക്റ്റര്‍ നിര്‍മാതാക്കളായ ടാഫെ (ട്രാക്‌റ്റേഴ്‌സ് ആന്‍ഡ് ഫാം എക്ക്യുപ്മെന്റ് ലിമിറ്റഡ്) പുതിയ ഡൈനാട്രാക് ശ്രേണിയിലുള്ള ട്രാക്റ്ററുകള്‍ പുറത്തിറക്കി. നൂതന സാങ്കേതികവിദ്യയില്‍ മെച്ചപ്പെട്ട പ്രകടനവും വൈദഗ്ധ്യവും പ്രയോജനങ്ങളുമാണ് ഡൈനാട്രാക് വാഗ്ദാനം ചെയ്യുന്നത്.
ആഗോളതലത്തില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന മാസി ഫെര്‍ഗൂസണ്‍ ട്രാക്റ്ററുകളുടെ നിര്‍മാതാക്കളാണ് ടാഫെ. ആറു പതിറ്റാണ്ടിലേറെക്കാലത്തെ തെളിയിക്കപ്പെട്ട എഞ്ചിനീയറിംഗ് വൈദഗ്ധ്യവും ഇന്ത്യന്‍ കാര്‍ഷിക മേഖലയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവുമാണ് പ്രീമിയം ശ്രേണിയിലുള്ള ട്രാക്റ്ററുകള്‍ രൂപകല്‍പന ചെയ്യാന്‍ കമ്പനിയെ സഹായിച്ചത്.
ഉയര്‍ന്ന ഉത്പാദനക്ഷമതയോടൊപ്പം നല്ല മൈലേജും ഈടും കംഫര്‍ട്ടും ഡൈനാട്രാക് ഉറപ്പു നല്‍കുന്നുണ്ട്. ആജീവനാന്തം നീണ്ടുനില്‍ക്കുന്ന ഉയര്‍ന്ന ലിഫ്റ്റ് കപ്പാസിറ്റിയും വേഗതയും പ്രൊഡക്റ്റിവിറ്റിയുമാണ് നൂതന സാങ്കേതിക വിദ്യയിലുള്ള ഡൈനാലിഫ്റ്റ് ഹൈഡ്രോളിക്‌സ് സിസ്റ്റം വാഗ്ദാനം ചെയ്യുന്നത്.
കാര്‍ഷികവൃത്തിക്ക് പുറമേ വര്‍ഷം മുഴുവനുമുള്ള വാണിജ്യാവശ്യങ്ങള്‍ക്കും പ്രയോജനപ്രദമായ വിസ്തൃതമായ വീല്‍ബേസാണ് വെര്‍സാടെക് ടെക്‌നോളജി നല്‍കുന്നത്. ഈ സാങ്കേതിക വിദ്യ സംയോജിപ്പിച്ച ലോകത്തെ ആദ്യത്തെ ട്രാക്റ്ററാണ് ഡൈനാട്രാക്. പഡ്‌ലിങ്ങ്, ബണ്ട് ക്രോസിങ്ങ് ഉള്‍പ്പെടെ ഓള്‍ ടെറയിന്‍ ഓപ്പറേഷന് അനുഗുണമായ പരമാവധി ഗ്രൗണ്ട് ക്ലിയറന്‍സാണ് മറ്റൊരു പ്രത്യേകത.
ദൈര്‍ഘ്യമേറിയ വീല്‍ബേസും സ്‌റ്റൈലിഷ് ഹെവി-ഡ്യൂട്ടി ഫ്രണ്ട് ബമ്പറും ട്രാക്റ്ററിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്. മെച്ചപ്പെട്ട സ്ഥിരതയ്‌ക്കൊപ്പം ലോഡറുകളും ഡോസറുകളും ഉള്‍പ്പെടെ ഹെവി-ഡ്യൂട്ടി ഉപകരണങ്ങളെല്ലാം എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ ഇതുവഴി കഴിയും.
ഇന്ധനക്ഷമതയ്ക്ക് പേരുകേട്ട കരുത്തുറ്റ സിംപ്‌സണ്‍ എഞ്ചിനാണ് ഈ ബൃഹത്തായ ഓള്‍ റൗണ്ടര്‍ ട്രാക്റ്ററിന്റെ (സബ്‌സേ ബഡാ ഓള്‍ റൗണ്ടര്‍) ചാലക ശക്തി. ഓപ്പറേറ്റര്‍ കംഫര്‍ട്ടോടെ സൂപ്പര്‍ ഷട്ടില്‍ സാങ്കേതികവിദ്യയുള്ള 24 സ്പീഡ് കോംഫിമെഷ് ഗിയര്‍ബോക്‌സും മെച്ചപ്പെട്ട എര്‍ഗണോമിക്‌സും ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വേഗത തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഡൈനട്രാന്‍സ് ട്രാന്‍സ്മിഷനിലുള്ള ഡ്യുവല്‍ ഡയഫ്രം ക്ലച്ച് ഉറപ്പു നല്‍കുന്നുണ്ട്. ട്രാക്റ്ററിന്റെ നാനാവിധത്തിലുള്ള പ്രവര്‍ത്തന ശേഷിയെ വര്‍ധിപ്പിക്കുന്നതാണ് ഡൈനാട്രാക്ക് ശ്രേണിയിലെ മികച്ചതും ജനപ്രിയവുമായ 4-ഇന്‍-1 ക്വാഡ്ര പിടിഒ. വര്‍ഷം മുഴുവനും വിവിധ തരത്തിലുളള ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതിനാല്‍ ഇത് കൂടുതല്‍ ലാഭകരവുമാണ്.
ആധുനിക കര്‍ഷകരുടെയും ഗ്രാമീണ സംരംഭകരുടെയും വര്‍ധിച്ചുവരുന്ന ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റാന്‍ പര്യാപ്തമാണ് ഡൈനാട്രാക് ശ്രേണിയിലുള്ള പുതിയ ട്രാക്റ്ററുകളെന്ന് ടാഫെ സിഎംഡി മല്ലിക ശ്രീനിവാസന്‍ അഭിപ്രായപ്പെടുന്നു. ‘നൂതനമായ സാങ്കേതികവിദ്യക്കൊപ്പം വൈവിധ്യവും സുഖവും സുരക്ഷയും ലാഭവും കാര്യക്ഷമതയും ഉത്പാദനക്ഷമതയുമാണ് ഉറപ്പുനല്‍കുന്നത്.’ ട്രാക്റ്റര്‍ വ്യവസായത്തില്‍ പുതിയ മാനദണ്ഡങ്ങളാണ് സൃഷ്ടിക്കപ്പെടുന്നതെന്നും നൂതനമായ ഈ ഉത്പന്നം കര്‍ഷകരുടെയും സംരംഭകരുടെയും ജീവിതത്തെയും ഉപജീവനത്തെയും സമ്പന്നമാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡൈനാട്രാക് ശ്രേണിയുടെ അവതരണത്തിലൂടെ ടാഫെ തങ്ങളുടെ ക്ലാസ് മാനദണ്ഡങ്ങള്‍ പുനര്‍നിര്‍വചിക്കുകയും ഇന്ത്യന്‍ എഞ്ചിനീയറിംഗിന്റെ മികവ് എടുത്ത് കാട്ടുകയുമാണ് ചെയ്യുന്നത്.