തിരുവനന്തപുരം: മൂന്നാം ഘട്ട ട്രയല്‍ നടക്കുന്ന ഭാരത് ബയോടെക്കിന്റെ കോവാക്സീന്‍ ഇന്നു മുതല്‍ മുന്നണിപ്പോരാളികള്‍ക്കു കുത്തിവയ്ക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് തീരുമാനിച്ചു.

മുന്നണിപ്പോരാളികള്‍ക്കുളള കുത്തിവയ്പിന്റെ ആദ്യദിനമായ ഇന്നലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡാണു നല്‍കിയത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഷീല്‍ഡ് കുത്തിവയ്ക്കുന്നതു തുടരും. ഒപ്പം വിവിധ കേന്ദ്രങ്ങളില്‍ ശേഷിക്കുന്ന കോവിഷീല്‍ഡ് തിരിച്ചെടുക്കാനും ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരോട് ആവശ്യപ്പെട്ടു. ഇതിനകം ഒരു ലക്ഷം ഡോസ് കോവാക്സീന്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.