മുംബൈ: കേരളത്തില്‍നിന്ന് വ്യോമ, റെയില്‍, റോഡ് മാര്‍ഗം സംഥാനത്ത് എത്തുന്നവര്‍ക്കും കോവിഡ് ഇല്ലെന്ന ആര്.ടി-പി.സി.ആര് പരിശോധനഫലം നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. വ്യാഴാഴ്ച മുതല്‍ നടപ്പാക്കിത്തുടങ്ങി. കേരളത്തില്‍ കോവിഡ് വ്യപാനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. നേരത്തേ ഗുജറാത്ത്, ഗോവ, ഡല്‍ഹി, രാജസ്ഥാന് എന്നിവിടങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ആര്.ടി-പി.സി.ആര് റിപ്പോര്‍ട്ട് നിര്‍ന്ധമാക്കിയിരുന്നു.
വിമാനമാര്‍ഗം വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളിലും ട്രെയിന്‍, റോഡ് മാര്‍ഗം വരുന്നവര്‍ക്ക് 96 മണിക്കൂറിനുള്ളിലും ആര്.ടി-പി.സി.ആര് പരിശോധന നടത്തിയതിെന്റ റിപ്പോര്‍ട്ടണ് കാണിക്കേണ്ടത്. പരിശോധനഫലമില്ലാതെ വിമാനത്താവളത്തിലെത്തുന്നവരെ സ്വന്തം ചെലവില്‍ ആര്.ടി-പി.സി.ആര് പരിശോധനക്ക് വിധേയമാക്കും.