ഉത്തരാഖണ്ഡ്മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍പ്രളയത്തെ തുടര്‍ന്ന് തപോവന്‍ വൈദ്യുതി നിലയത്തിന്റെ തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുേമ്ബാള് അവരുടെ കുടുംബാംഗങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. വ്യാഴാഴ്ച ധൗലി ഗംഗ നദിയില്‍ വെള്ളം ഉയര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം കുറച്ചു സമയം നിര്‍ത്തിവെച്ചിരുന്നു. ഇതു പിന്നീട് പുനരാരംഭിച്ചു.
ഞായറാഴ്ച ചമോലി ജില്ലയില്‍ നന്ദാദേവി മഞ്ഞുമലയടെ ഒരു ഭാഗം ഇടിഞ്ഞതോടെയുണ്ടായ മിന്നല്‍പ്രളയത്തിലാണ് നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷെന്റ (എന്‍.ടി.പി.സി) തുരങ്കത്തില്‍ 30 െതാഴിലാളികള്‍ കുടുങ്ങിയത്. ദുരന്തത്തില്‍ 35 പേരുടെ മൃതദേഹം കിട്ടി. 170 പേരെ കാണാതായിട്ടുമുണ്ട്. തുരങ്കത്തിലെ മണ്ണും ചളിയും നീക്കംചെയ്ത് തൊഴിലാളികളെ രക്ഷപ്പെടുത്താനാണ് ശ്രമം.