അജ്മാനില്‍ കോവിഡ് നിയമങ്ങള്‍ കര്‍ശനമാക്കി.സംഗീതപരിപാടികള്‍, പൊതുപരിപാടികള്‍, വിവാഹം, ശവസംസ്കാരചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ട്. പരമാവധി 10 പേര്‍ക്ക് മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനുള്ള അനുമതി. ശവസംസ്കാരച്ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം.
തിയേറ്ററുകള്‍, കായികകേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ഹോട്ടല്‍ ബീച്ചുകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനശേഷി 50 ശതമാനമാക്കി. നേരത്തെ പ്രഖ്യാപിച്ചതുപോലെ എമിറേറ്റിലെ എല്ലാ ഭക്ഷണശാലകളും കഫേകളും അര്‍ധരാത്രിവരെ മാത്രമേ പ്രവര്‍ത്തിക്കാവൂ.