കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡ് ടീമിന്‍റെ പരിശീലക സ്ഥാനം മുന്‍ ഇന്ത്യന്‍ ഓപണറായ വസീം ജാഫര്‍ രാജിവെച്ചത്. ഇപ്പോള്‍ അതിനെ തുടര്‍ന്നുണ്ടായ വിവാദ ആരോപണങ്ങള്‍ മറുപടിയുമായി വസീം ജാഫര്‍ രംഗത്ത്. എന്നെ വര്‍ഗീയവാദിയായി ചിത്രീകരിച്ച് വിഷയത്തില്‍ വര്‍ഗീയത കലര്‍ത്തുന്നത് ദുഖകരമാണ്. ജാഫര്‍ പറയുന്നു.
ഒരാള്‍ക്ക് വന്നുപെടാവുന്ന ഏറ്റവും മോശം അവസ്ഥയാണ് ഇപ്പോള്‍ എനിക്ക് സംഭവിച്ചിരിക്കുന്നത്, രാജിക്കെതിരെ ഉന്നയിച്ച വര്‍ഗീയവശം സങ്കടകരമാണ്. തന്നെ വര്‍ഗീയവാദിയാണെന്നു വരുത്തിത്തീര്‍ത്ത് വിഷയത്തില്‍ വര്‍ഗീയത കലര്‍ത്തുന്നത് സഹിക്കാന്‍ കഴിയില്ല, നിങ്ങള്‍ക്ക് വളരെക്കാലമായി എന്നെ അറിയാം. അങ്ങനെയൊരു പ്രശ്നമുണ്ടായിരുന്നെങ്കില്‍ ഞാന്‍ രാജിവയ്ക്കുന്നതിന് മുന്‍പുതന്നെ എന്നെ പിരിച്ചുവിടുമായിരുന്നല്ലോ. ജാഫര്‍ പറയുന്നു.
ഒന്നാമത്തെ കാര്യം ഞാന്‍ ഇഖ്ബാലിനെയല്ല, ജെയ് ബിസ്റ്റയെ ക്യാപ്റ്റനാക്കാനാണ് ശിപാര്‍ശ ചെയ്തത്. പക്ഷേ ടീം മാനേജ്മെന്റാണ് ഇഖ്ബാലിനെ ക്യാപ്റ്റനാക്കിയത്. ഞാന്‍ മൗലവിമാരെ പരിശീലത്തിനിടെ ടീം ക്യാംപിലേക്ക് ക്ഷമിച്ചിട്ടില്ല. സെലക്ടര്‍മാരുടെ പക്ഷപാത നിലപാടുകള്‍ അംഗീകരിക്കാനാവാത്തത് കൊണ്ടാണ് ഞാന്‍ രാജിവെച്ചത്. താരങ്ങള്‍ ഹനുമാന്‍ ശ്ലോകം ചൊല്ലരുതെന്ന് ഞാന്‍ പറഞ്ഞതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ടീമില്‍ സിഖുകാരായ ചില താരങ്ങളുണ്ട്. അവര്‍ ‘റാണി മാത സച്ചേ ദര്‍ബാര്‍ കി ജയ്’ ചൊല്ലലുണ്ട്. ടീമിലെ എല്ലാവരും ചേര്‍ന്ന് ശ്ലോകം ചൊല്ലുമ്ബോള്‍ ‘ഗോ ഉത്തരാഖണ്ഡ്’ എന്നോ ‘കമോണ്‍ ഉത്തരാഖണ്ഡ്’ എന്നോ മറ്റോ ചൊല്ലാമെന്ന് പറഞ്ഞിരുന്നു. ഞാന്‍ വിദര്‍ഭ ടീമിനൊപ്പമായിരുന്നപ്പോള്‍ ‘കമോണ്‍ വിദര്‍ഭ’ എന്നാണ് ടീം പാടിയിരുന്നത്. അതും താരങ്ങള്‍ തന്നെയാണ് നിര്‍ദേശിച്ചത്. വസീം ജാഫര്‍ പറഞ്ഞു. ജാഫര്‍ പറയുന്നു.
പരിശീലകസ്ഥാനം രാജി വെക്കാനുള്ള സന്നദ്ധത അറിയിച്ചതിന് പിന്നാലെ ജാഫറിനെതിരെ വര്‍ഗീയ ആരോപണവുമായി അസോസിയേഷന്‍ സെക്രട്ടറി മാഹിം വര്‍മ രംഗത്തെത്തുകയായിരുന്നു. വസീം ജാഫര്‍ ഡ്രസ്സിങ് റൂമിനെ വര്‍ഗീയവല്‍കരിക്കാന്‍ ശ്രമിക്കുന്നെന്നും മുസ്ലിം താരങ്ങള്‍ക്ക് ടീമില്‍ മുന്‍ഗണന നല്‍കുകയാണെന്നുമായിരുന്നു മാഹിം വര്‍മയുടെ ആരോപണം. വസീം ജാഫര്‍ പരിശീലനത്തിനിടെ മൗലവിയെ വിളിച്ചുവരുത്തിയെന്നും താരങ്ങള്‍ ഹനുമാന്‍ ഭക്തിഗാനം ഉരുവിടുന്നതിനെ എതിര്‍ത്തുവെന്നും വര്‍മ ആരോപിച്ചിരുന്നു.
ജാഫറിന് പിന്തുണയുമായി അനില്‍ കുംബ്ലെയും വിദര്‍ഭ താരങ്ങളുമുള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു.
പരിശീലകസ്ഥാനം രാജിവെച്ചതിനു പിന്നാലെ വര്‍ഗീയവാദ ആരോപണം, മറുപടിയുമായി വസീം ജാഫര്‍ രംഗത്ത്
