പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​സ​മി​ലെ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ അ​റ​സ്റ്റി​ലാ​യ സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ഖി​ല്‍ ഗൊഗോയ്ക്ക് സു​പ്രിം കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ചു. ജ​സ്റ്റീ​സു​മാ​രാ​യ എന്‍.​വി ര​മ​ണ, സൂ​ര്യ​കാ​ന്ത്, അനിരു​ദ്ധ ബോ​സ് എ​ന്നി​വ​രു​ടെ ബെഞ്ചി​ന്‍റേതാ​ണ് ന​ട​പ​ടി.
ഇ​പ്പോ​ള്‍ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്നി​ല്ലെന്നും വി​ചാ​ര​ണ തു​ട​ങ്ങുമ്ബോള്‍ ജാ​മ്യ​ത്തി​നാ​യി സു​പ്രിം കോ​ട​തി​യെ തന്നെ സ​മീ​പി​ക്കാ​മെ​ന്നും വ്യക്ത​മാ​ക്കി. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രായ പ്രക്ഷോഭത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ന്‍.​ഐ.​എ 2019 ഡിസംബറിലാ​ണ് അ​ഖി​ല്‍ ഗൊ​ഗോ​യി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.