എറണാകുളം: മരം കോച്ചുന്ന മഞ്ഞില്‍ അതിജീവനത്തിന് വേണ്ടി സമരം ചെയ്യുന്ന കര്‍ഷകരെ കേന്ദ്ര സര്‍ക്കാരും, അവകാശപ്പെട്ട തൊഴിലിനായി സമരം ചെയ്യുന്ന യുവാക്കളെ സംസ്ഥാന സര്‍ക്കാരും നേരിടുന്നത് ഒരേ ഭാഷയിലാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ഐശ്വര്യ കേരള യാത്രക്ക് കളമശേരിയില്‍ ലഭിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിക്ക് വേണ്ടി കൊന്നവരെ സംരക്ഷിക്കാന്‍ ശ്രമിച്ച ഈ സര്‍ക്കാരിനെ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നത് മാനുഷിക പരിഗണനയല്ല, കക്ഷി രാഷ്ട്രീയ പരിഗണനയാണെന്നും അദ്ദേഹം പറഞ്ഞു.