കാ​സ​ര്‍​ഗോ​ഡ്: ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ല്‍ റി​മാ​ന്‍‍​ഡി​ലാ​യി​രു​ന്ന എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ ജ​യി​ല്‍​മോ​ചി​ത​നാ​യി. മൂ​ന്നു മാ​സ​ത്തി​നു ശേ​ഷ​മാ​ണ് മോ​ച​നം.

ത​ന്നെ പ്ര​തി​യാ​ക്കി​യ​വ​ര്‍​ക്ക് കാ​ലം മാ​പ്പു​ന​ല്‍​കി​ല്ലെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ത​നി​ക്കെ​തി​രെ ഗൂ​ഡാ​ലോ​ച​ന ന​ട​ന്നു. സ​ത്യം ജ​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കും. വി​ശ​ദ​മാ​യ കാ​ര്യ​ങ്ങ​ള്‍ പി​ന്നീ​ട് പ​റ​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ല്‍​സ​രി​ക്ക​ണോ​യെ​ന്ന് പാ​ര്‍​ട്ടി പ​റ​യും. മ​ണ്ഡ​ല​ത്തി​ല്‍ ത​ന്‍റെ ഭൂ​രി​പ​ക്ഷം ഉ​യ​ര്‍​ന്ന​ത് മു​ത​ലാ​ണ് ഗൂ​ഡാ​ലോ​ച​ന തു​ട​ങ്ങി​യ​ത്. പാ​ര്‍​ട്ടി​യി​ലും ഗൂ​ഡാ​ലോ​ച​ന ഉ​ണ്ടോ എ​ന്ന ചോ​ദ്യം അ​ദ്ദേ​ഹം നി​രാ​ക​രി​ച്ചി​ല്ല. കാ​ഞ്ഞ​ങ്ങാ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഗൂ​ഡാ​ലോ​ച​ന. മ​ല്‍​സ​രി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തോ​ട് ഹൈ​ദ​ര​ലി ത​ങ്ങ​ള്‍ അ​ക്കാ​ര്യം തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മ​റു​പ​ടി പ​റ​ഞ്ഞു.

ക​മ​റു​ദ്ദീ​നെ​തി​രാ​യി അ​വ​ശേ​ഷി​ച്ചി​രു​ന്ന ആ​റു കേ​സു​ക​ളി​ല്‍ കൂ​ടി ഹോ​സ്ദു​ര്‍​ഗ് ഒ​ന്നാം​ക്ലാ​സ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് (ഒ​ന്ന്) കോ​ട​തി ഇ​ന്ന​ലെ ജാ​മ്യം അ​നു​വ​ദി ച്ച​തോ​ടെ​യാ​ണ് എം​എ​ല്‍​എ​യ്ക്ക് ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍​നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ന്‍ വ​ഴി​യൊ​രു​ങ്ങി​യ​ത്. ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 148 കേ​സു ക​ളി​ലാ​ണ് ക​മ​റു​ദ്ദീ​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.