തിരുവനന്തപുരം: കേരള ബാങ്കിലെ നിയമങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സഹകരണ വകുപ്പ് മടക്കി. അടിസ്ഥാന നടപടിക്രമങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെയാണ് കേരള ബാങ്ക് ശുപാര്‍ശ സമര്‍പ്പിച്ചതെന്ന കുറിപ്പോടെയാണ് ഫയല്‍ മടക്കിയത്. തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ആയിരക്കണക്കിന് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനായിരുന്നു കേരള ബാങ്കിന്റെ നീക്കം.
ഇതിനായി സമര്‍പ്പിച്ച ശുപാര്‍ശയാണ് പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സഹകരണ വകുപ്പ് മടക്കിയത്. അടസ്ഥാന നടപടിക്രമങ്ങള്‍ പോലും പൂര്‍ത്തിയാക്കിയില്ലെന്ന് സെക്രട്ടറി കേരളബാങ്ക് സിഇഒക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. ആയിരത്തിലധികം താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്ന സാമ്ബത്തിക ബാധ്യത പഠിക്കാതെയാണ് സഹകരണ റജ്‌സ്ട്രാറുടെ അംഗീകാരം തേടാതെയാണ് വകുപ്പിന് ശുപാര്‍ശ സമര്‍പ്പിച്ചത്.
എന്നാല്‍ താല്‍ക്കാലിക റജ്‌സിട്രാറുടെ അനുമതി വേണ്ടെന്ന തീരുമാനമാണ് കേരളബാങ്ക് മറയാക്കിയത്. ജീവനക്കാരുടെ സ്ഥിരപ്പെടുത്തലിനായി ശുപാര്‍ശ ചെയ്യും മുന്‍പ് ഇത് ആവശ്യമാണെന്ന സഹകരണ സെക്രട്ടറി വ്യക്തമാക്കുന്നതോടെ വേഗത്തില്‍ സ്ഥിരപ്പെടുത്താനുള്ള നീക്കം പൊളിഞ്ഞു. ഇത് പരിഹരിച്ച്‌ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാനാണ് കേരളബാങ്ക് നീക്കങ്ങള്‍.