കൊല്‍ക്കത്ത : ആരൊക്കെ എതിര്‍ത്താലും കോവിഡ് വാക്സിനേഷന് ശേഷം പൗരത്വ നിയമ ഭേദഗതി രാജ്യത്ത് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൂച്ച്‌ ബീഹാറില്‍ നടന്ന റാലിയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണയുടെ പശ്ചാത്തലത്തില്‍ നടത്തുന്ന പ്രതിരോധ വാക്‌സിന്‍ കുത്തിവെയ്പ്പ് അവസാനിച്ചാല്‍ ഉടന്‍ തന്നെ സിഎഎ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സിഎഎ എന്നത് പാര്‍ലമെന്റ് കൊണ്ടുവന്ന നിയമം ആണ്. മമതയ്‌ക്കെന്നല്ല ആര്‍ക്കും നിയമം നടപ്പാക്കുന്നത് തടയാന്‍ ആകില്ല. നിയമം കൊണ്ടുവരുന്നത് തടയാന്‍ മാത്രമുള്ള പദവിയല്ല മമതയ്ക്കുള്ളതെന്നും അമിത് ഷാ വ്യക്തമാക്കി.
ബംഗാളില്‍ നടന്ന പൊതുപരിപാടിക്കിടെ തന്റെ മരണശേഷം മാത്രമേ സിഎഎ നടപ്പാക്കാന്‍ സമ്മതിക്കൂവെന്ന് മമത ബാനര്‍ജി പറഞ്ഞിരുന്നു. ഇതിനോടായിരുന്നു അമിത് ഷായുടെ പ്രതികരണം.