കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ മാണി സി കാപ്പനെ പിന്തുണയ്ക്കുമെന്ന് പി സി ജോര്‍ജ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലായില്‍ നിര്‍ണായക ശക്തിയുണ്ടെന്നും, കാപ്പനില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിയ്ക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി പോലും സുരക്ഷിതനല്ലെന്നും, കോട്ടയത്ത് യുഡിഎഫിന് മുന്നേറാന്‍ ജനപക്ഷത്തിന്റെ പിന്തുണ വേണമെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.