അഭിനയം തനിക്ക് ഒരു തൊഴിലായി എന്ന് തോന്നുന്നുവോ അന്ന് അഭിനയം അവസാനിപ്പിക്കുമെന്ന് മോഹന്‍ലാല്‍. ബോക്സ് ഓഫീസ് വിജയങ്ങള്‍ സംവിധായകരുടെയും നിര്‍മാതാക്കളുടെയും കഴിവാണെന്നും മോഹന്‍ലാല്‍ പറയുന്നു.

ദൈവമേ ഇതൊരു തൊഴിലാണല്ലോ എന്ന് തോന്നുന്നത് എപ്പോഴാണോ ആ നിമിഷം അഭിനയം ഞാന്‍ അവസാനിപ്പിക്കും. ഇത് സത്യം. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ താരം പ്രതികരിച്ചു.

‘ബോക്സ് ഓഫീസ് വിജയങ്ങള്‍ കുറിച്ച്‌ ഞാന്‍ ചിന്തിക്കുന്നില്ല. അതൊക്കെ സംവിധായകന്റെയും നിര്‍മാതാവിന്റെയും കഴിവാണ്. അത് എന്റെ പ്രൊഡക്ഷന്‍ ആണെങ്കില്‍ പോലും. അത് വിധി പോലെ സംഭവിക്കുകയാണ്. ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു .